സത്യമാണോ? ഭാരത് ബയോടെക് വൈസ് പ്രസിഡന്റ് സ്വന്തം ശരീരത്തിൽ കോവിഡ് വാക്സിൻ പരീക്ഷിക്കുന്നു

Jul 04, 2020   Fake News   Switch to English

സത്യമാണോ? ഭാരത് ബയോടെക് വൈസ് പ്രസിഡന്റ് സ്വന്തം ശരീരത്തിൽ കോവിഡ് വാക്സിൻ പരീക്ഷിക്കുന്നു

കോവിഡ് വൈറസിനെതിരായ ഇന്ത്യയുടെ ആദ്യത്തെ വാക്സിൻ ഈ മാസം മനുഷ്യ പരീക്ഷണങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്നത് പ്രാധാന്യമുള്ള ഒരു വാർത്തയാണ്. വൈറസിനെതിരായ ഇന്ത്യയുടെ ആദ്യത്തെ വാക്സിനും, പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന  ലോകത്തിലെ പല മരുന്നുകളിൽ ഒന്നുമാണിത്. എന്നാൽ കൂടുതൽ ആളുകളിൽ എത്തിച്ചേർന്ന വാർത്ത ഭാരത് ബയോടെക് വൈസ് പ്രസിഡന്റ് അത് സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു എന്നതാണ്.

മുകളിലുള്ള ചിത്രം കോവാക്സിൻ എന്ന മരുന്നിന്റെ ആദ്യത്തെ മനുഷ്യ പരീക്ഷണം ആണെന്ന് അവകാശപ്പെടുന്ന പോസ്റ്റ് എല്ലായ്യിടത്തും പടർന്നു കൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്ന വ്യക്തി ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ (ബിബി‌എൽ) വൈസ് പ്രസിഡൻറ് ഡോ. വി കെ ശ്രീനിവാസ് ആണെന്നും ഈ പോസ്റ്റ് അവകാശപ്പെടുന്നു. സന്ദേശങ്ങളിൽ ചിലത് സ്വയം മരുന്ന് പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെയും ഗ്രൂപ്പിന്റെയും വിശ്വാസത്തെ പ്രശംസിക്കുന്നു.

 

നിങ്ങൾ സംശയിച്ചതുപോലെ, പോസ്റ്റും സന്ദേശവും തെറ്റാണ്.

കമ്പനി തന്നെ ഇത്  ഔദ്യോഗികമായി നിരസിക്കുകയും കാണിച്ചിരിക്കുന്ന ചിത്രം “എല്ലാ നിർമ്മാണ തൊഴിലാളികളെയും രക്തം പരീക്ഷിക്കുന്നതിനുള്ള ഒരു പതിവ് രക്ത ശേഖരണം” മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

അവരുടെ ഔദ്യോഗിക പേജിൽ നിന്നുള്ള ട്വീറ്റ് ചുവടെ.

 

മനുഷ്യ ശരീരത്തിലെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പരീക്ഷങ്ങൾക്ക് ഭാരത് ബയോടെക്കിനെ Indian Drug Control authorities അനുവദിച്ചു കഴിഞ്ഞു.

വാക്സിൻ ഫലപ്രദമാണോ എന്നതിനുപരി സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനാണ് രണ്ട് പരീക്ഷണങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയുമായി സഹകരിച്ചതാണ് പ്രാദേശികമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്ന ഈ വാക്സിനെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞു.

source