സത്യം എന്ത്? കേരളത്തിൽ ആന മരിച്ച സംഭവം

Jun 04, 2020   Fake News   Switch to English

സത്യം എന്ത്? കേരളത്തിൽ ആന മരിച്ച സംഭവം

വളരെ നിർഭാഗ്യകരമായ ഒരു സംഭവം ആണ് കേരളത്തിൽ സംഭവിച്ചത്.  ഗര്ഭിണിയായ ഒരു ആന പടക്കം നിറച്ച പൈനാപ്പിൾ കഴിക്കാൻ ശ്രമിക്കുകയും അത് വായിൽ പൊട്ടിത്തെറിച്ച് മെയ് 27 ന് മരിക്കുകയും ചെയ്തു.

വാർത്ത പുറത്തു വന്നതോടെ  രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ചു. സെലിബ്രിറ്റികൾ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ എന്നിവരുൾപ്പെടെ നിരവധി പൊതു വ്യക്തികൾ ദുഖം പ്രകടിപ്പിക്കുകയും മരണത്തിന് ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനുശേഷം, നിരവധി വാർത്തകളും പോസ്റ്റുകളും തെറ്റായ പതിപ്പുകൾ പ്രചരിപ്പിക്കുകയും തെറ്റായ ഉദ്ദേശവുമായി ബന്ധമില്ലാത്ത പ്രസ്താവനകളുമായി പോസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവ ഓരോന്നായി നോക്കാം.

1. സംഭവം നടന്നത് മലപ്പുറത്തല്ല, പാലക്കാടാണ്

മലപ്പുറം ജില്ലയിലാണ് സംഭവം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പാർലമെന്റ് അംഗം മനേക ഗാന്ധി പറഞ്ഞതിനെ തുടർന്നാണ് വിവാദങ്ങളിൽ ഭൂരിഭാഗവും പൊട്ടിപ്പുറപ്പെട്ടത്. മലപ്പുറത്ത് നിന്ന് 50 കിലോമീറ്റർ കിഴക്കായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് സംഭവം. നിരവധി മലയാളികളും മറ്റ് മാധ്യമപ്രവർത്തകരും അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഇത് അഭിപ്രായമിട്ടിട്ടുണ്ടെങ്കിലും പോസ്റ്റ് ഇത് വരെ മാറ്റിയിട്ടില്ല.

2. പടക്കം നിറച്ച പൈനാപ്പിളിന് മനപ്പൂർവ്വം ആനക്ക് നൽകിയതല്ല

ആനയെ കൊല്ലാൻ ഉദ്ദേശിച്ച്‌ പടക്കം നിറച്ച പൈനാപ്പിൾ നാട്ടുകാർ മനപ്പൂർവം നൽകിയതായി ചില മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എച്ച്എസ്ഐ (ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ) ഇന്ത്യ കുറ്റവാളികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ വാഗ്ദാനം വരെ ചെയ്തു. കാർഷിക ഭൂമികളെയും വിളകളെയും നശിപ്പിക്കുന്ന കാട്ടുപന്നികളെ ഒഴിവാക്കാൻ കർഷകർ പടക്കം നിറച്ച പൈനാപ്പിൾ ഉപയോഗിക്കാറുണ്ട്. അബദ്ധവശാൽ ഇത് തിന്ന ആനക്കാണ് പരിക്കേൽക്കണ്ടി വന്നത്.

 

3. സംഭവത്തിന്  മതപരമോ സാമുദായികമോ ആയ ഒരു വശവുമില്ല

വാർത്ത പരസ്യമായതിനുശേഷം, സംഭവത്തിൽ മുസ്ലിംകളെ നേരിട്ടും പരോക്ഷമായും ഉന്നം വെക്കുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. സംഭവം മലപ്പുറത്താണ് സംഭവിച്ചതെന്നുള്ള തെറ്റായ വാർത്തയും മലപ്പുറത്ത് 70% മുസ്ലിം ജനസംഖ്യയുണ്ടെന്ന വസ്തുതയും തെറ്റായി കൂട്ടി വായിച്ചു കുറ്റവാളികൾ മുസ്ലിംകളാണെന്ന നിഗമനത്തിൽ  ആളുകൾ എത്തി. വിദ്വേഷ സന്ദേശങ്ങൾ ഇത് മനപ്പൂർവ്വം ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. ഹിന്ദുക്കൾ ഗണപതിയെ ആരാധിക്കുന്നു എന്നതാണത്രേ കാരണമായി പറയുന്നത്. കുറ്റവാളി മുസ്ലിം ആയിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല, ആദ്യം സൂചിപ്പിച്ചതുപോലെ സംഭവം നടന്നിരിക്കുന്നത് മലപ്പുറത്ത് അല്ല.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചില വാർത്തകൾ വളച്ചൊടിച്ചു തെറ്റായ മുൻഗണനകളോടെ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

 

4. ആനയെ രക്ഷിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു

വാർത്ത പരസ്യമായതിനുശേഷവും ആനയെ രക്ഷിക്കാൻ അധികൃതരും വനം ഉദ്യോഗസ്ഥരും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വാർത്തയും പരന്നിട്ടുണ്ട്. മെയ് 23 നാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത് എന്നതാണ് സത്യം. പിന്നീട് അവൾ വീണ്ടും വനത്തിലേക്ക് നീങ്ങി, ചികിത്സയ്ക്കായി അവളെ നിശ്ചലമാക്കാൻ ഉദ്യോഗസ്ഥർക്ക് അന്ന് കഴിഞ്ഞില്ല. 2 ദിവസത്തിനുശേഷം ഒരു നദിയിൽ നിൽക്കുന്ന ആന വീണ്ടും ശ്രദ്ധയിൽ പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥൻ ആഷിക് അലി ഇങ്ങനെ പറയുന്നു. ആനയെ അന്ന് തന്നെ നിശ്ചലമാക്കാനും കരക്ക്‌ എത്തിച്ചു ശുശ്രൂഷിക്കാനും ശ്രമിച്ചു. ആന മുങ്ങിമരിക്കാനിടയുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് മയക്കുവെടി ഉപയോഗിക്കാൻ കഴിഞ്ഞില്ല. മറ്റ് 2 ആനകളുടെ സഹായത്തോടെ കരക്ക്‌ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മെയ് 27ന് വെള്ളത്തിൽ നിന്ന് കൊണ്ട് തന്നെ അവൾ മരിക്കുകയായിരുന്നു.