എറിത്രിയയിലെ ബഹുഭാര്യത്വം വെറും കള്ളക്കഥ

Oct 22, 2020   Fake News   Switch to English

എറിത്രിയയിലെ ബഹുഭാര്യത്വം വെറും കള്ളക്കഥ

4 വർഷം മുൻപത്തെ രസകരമായ ഒരു വ്യാജ വാർത്ത വീണ്ടും പ്രത്യക്ഷപ്പെടുകയും രസകരമായ ചില ഫോട്ടോകൾക്കും കാരണമാവുകയും ചെയ്തിരുന്നു. എറിത്രിയയിൽ ബഹുഭാര്യത്വം നിയമപ്രകാരം നടപ്പിലാക്കി എന്നതാണ് വാർത്ത. എറിത്രിയയിലെ പുരുഷന്മാർക്ക് 2 ഭാര്യമാർ നിർബന്ധമായും വേണമെന്നും ഇല്ലാത്ത പക്ഷം ജയിലിൽ പോകേണ്ടി വരുമെന്നും ജീവപര്യന്തം തടവ് വരെ ലഭിക്കുമെന്നും സന്ദേശം പറയുന്നു. ഈ വിചിത്രമായ നിയമത്തിന് വിശദീകരണവും കൂടെയുണ്ട്. രാജ്യത്ത് അടുത്തിടെയുണ്ടായ യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പുരുഷന്മാരുടെ എണ്ണം കുറയുന്നു, അതിനാലാണ് ഈ നിയമം അത്രേ.

ഈ പുതിയ നിയമം പ്രഖ്യാപിക്കുന്ന സർക്കാർ കത്തും ചില സന്ദേശത്തിന്റെ കൂടെ പ്രചരിക്കുന്നു.

 

കഥ തെറ്റാണ്. എറിത്രിയയിൽ ബഹുഭാര്യത്വം നിയമവിരുദ്ധമാണ്(wiki)