വ്യാജം - കൊറോണയ്ക്ക് കാരണം ബാക്ടീരിയ, മരണം രക്തം കട്ടപിടിക്കുന്നത് മൂലം എന്ന് ഇറ്റാലിയൻ ഡോക്ടർമാർ

May 26, 2020   Fake News   Switch to English

വ്യാജം - കൊറോണയ്ക്ക് കാരണം ബാക്ടീരിയ, മരണം രക്തം കട്ടപിടിക്കുന്നത് മൂലം എന്ന് ഇറ്റാലിയൻ ഡോക്ടർമാർ

ഇറ്റാലിയൻ ഡോക്ടർമാരുടെ കണ്ടെത്തലിനെക്കുറിച്ചുള്ള വാർത്തയാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെ പട്ടികയിലെ ഏറ്റവും പുതിയത്. കൊറോണ വൈറസല്ല, ഒരു ബാക്ടീരിയയാണ് എന്നും രക്തം കട്ടപിടിക്കുന്നത് മാത്രമാണ് മരണ കാരണമെന്നും അവകാശപ്പെടുന്ന ഈ സന്ദേശത്തിന്റെ വ്യത്യസ്ത പതിപ്പുകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് എളുപ്പത്തിൽ കൊറോണ ചികിത്സിക്കാമെന്നും ഇത് പറയുന്നു.

ഇതെല്ലാം വ്യാജമാണ്. ഇവ ഓരോന്നായി തെളിയിക്കാം.

HOAX 1- കൊറോണ യഥാർത്ഥത്തിൽ ഒരു വൈറസല്ല, മറിച്ച് ഒരു ബാക്ടീരിയയാണ്.

ഈ അവകാശവാദം ഇതുവരെ എല്ലാ രാജ്യങ്ങളും നടത്തിയ എല്ലാ മെഡിക്കൽ രോഗനിർണയത്തെയും എതിർക്കുന്നു. മെഡിക്കൽ വിദഗ്ധർ ഈ വാദത്തെ അപ്പാടെ നിരസിച്ചു കഴിഞ്ഞു. നോവൽ കൊറോണ വൈറസിന്റെ ഘടനയെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ lancet.com ൽ നിന്നുള്ള ഈ പഠനം വായിച്ചു നോക്കാം.

HOAX 2- കൊറോണ രോഗം ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് മാത്രം ചികിത്സിക്കാം

ആൻറിബയോട്ടിക്കുകൾ ബാക്ടീരിയ ബാധയെ ചികിത്സിക്കുന്ന മരുന്നുകളാണ്. കൊറോണ പോലുള്ള വൈറൽ അണുബാധകൾക്കെതിരെ ആൻറിബയോട്ടിക്കുകൾ ഒട്ടും ഫലപ്രദമാകില്ല.

HOAX 3- കൊറോണ മരണങ്ങൾ പ്രധാനമായും രക്തം കട്ടപിടിക്കുന്നതിനാലാണ്. ഇവയെ ആൻറിഓകോഗുലന്റുകൾ ഉപയോഗിച്ച് ചികിത്സിക്കാം

രക്തം കട്ടപിടിക്കുന്നത് അഥവാ കൊയാഗുലേഷൻ എന്നത്  കൊറോണയുടെ ഒരു സങ്കീർണതയാണ്, യഥാർത്ഥ രോഗമല്ല. നിരവധി പഠനങ്ങളും മെഡിക്കൽ ജേണലുകളും ഇത് പ്രതിപാദിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർ ഇത്  ചികിത്സിക്കാൻ ആൻറിഗോഗുലന്റുകൾ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, രക്തം കട്ടപിടിക്കുന്നത് കൊറോണയുടെ പ്രധാന രോഗലക്ഷണമോ പ്രധാന മരണ കാരണമോ ആണെന്നതിനു തെളിവുകളൊന്നുമില്ല. എല്ലാ കൊറോണ രോഗികൾക്കും ആൻറിഗോഗുലന്റുകൾ ഒരു മരുന്നായി നൽകാനാവില്ല. COVID-19 അല്ലെങ്കിൽ SARS CoV-2 ഒരു Severe Acute Respiratory Syndrome (SARS) വൈറസാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള മരണങ്ങൾക്ക് പ്രധാന കാരണം ശ്വസനപ്രക്രിയയുടെ തകരാറാണ്.

HOAX 4- കൊറോണ രോഗികൾക്ക് വെന്റിലേറ്റർ ചികിത്സ ആവശ്യമില്ല

കൊറോണ വൈറസിന്റെ പ്രധാന ജീവൻ അപകടപ്പെടുത്തുന്ന ഫലമാണ് സാധാരണ ശ്വസനപ്രക്രിയയുടെ  പരാജയം. ഇങ്ങനെ ഉള്ള രോഗികളെ ചികിത്സിക്കാൻ വെന്റിലേറ്ററുകൾ ആവശ്യമാണ്. എന്നിരുന്നാലും, എല്ലാ കൊറോണ രോഗികൾക്കും വെന്റിലേറ്ററുകൾ ആവശ്യമില്ല.

HOAX 5- കൊറോണ മരണത്തിന് ഇരയായവരുടെ പോസ്റ്റ്‌മോർട്ടം നിരോധിക്കുന്ന ഗൂഢാലോചനയിൽ ഉൾപ്പെട്ട്  ലോകാരോഗ്യ സംഘടന

കൊറോണ രോഗിയുടെ ശരീരത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നത്  WHO നിരോധിച്ചു എന്നതിന് മതിയായ തെളിവുകളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ലോകാരോഗ്യ സംഘടനയും(WHO)യും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(CDC)യും (autopsy debate) ഇതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അത് ചെയ്യുന്നവരുടെ സുരക്ഷയും ഇത് പ്രതിപാദിക്കുന്നു.