കോസ്റ്റ്‌കോയും ലവ്‌സും സൗജന്യ കൂപ്പണുകൾ നൽകുന്നു: വ്യാജം

May 16, 2020   Fake News   Switch to English

കോസ്റ്റ്‌കോയും ലവ്‌സും  സൗജന്യ കൂപ്പണുകൾ നൽകുന്നു: വ്യാജം

കൊറോണ ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ മോശമായി ബാധിച്ചിരിക്കുകയാണ്. അവർ തിരിച്ചുവരവിന്റെ പാതയിലാണ്. എല്ലാത്തരം ബിസിനസ്സുകളും ഓഫറുകളും മറ്റും ഉപയോഗിച്ച് അവരുടെ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു. ആളുകളെ അവരുടെ സ്റ്റോറുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ആരോഗ്യപരിപാലന വിദഗ്ധർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നതിനുള്ള മാർഗ്ഗമായും വ്യാപാരികൾ പലവിധത്തിൽ ഉപഭോക്തൃ ആനുകൂല്യങ്ങൾ നൽകുന്നു.

കൊറോണ പാൻഡെമിക് സമയത്ത് രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി കോസ്റ്റ്കോ ഈ ആഴ്ച 125 ഡോളർ വിലവരുന്ന സാമഗ്രികൾ എല്ലാവർക്കും നൽകുന്നു. വൗച്ചർ ശേഖരിക്കുന്നതിനുള്ള ഒരു ലിങ്ക് ഉപയോഗിച്ച് ഈ സന്ദേശം പ്രചരിക്കുന്നു. ലവ്‌സ് സ്ഥാപനത്തിന്റെ പേരിൽ  250 ഡോളറിന്റെ സൗജന്യം അതേ സന്ദേശവുമായി പറക്കുന്നു.

ഈ രണ്ട് ഓഫറുകളും വ്യാജമാണ്. ഇവ ഈ വ്യാപാരികളുടെ ദ്യോഗിക സൈറ്റുകളിൽ നിന്നുള്ളതല്ല. വെബ്‌സൈറ്റിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിനും വ്യക്തിഗത വിശദാംശങ്ങൾ പങ്കിടുന്നതിനുമുള്ള തട്ടിപ്പുകളാണിത്. നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞാൽ, ഈ രണ്ട് സൈറ്റുകൾക്കും ഒരേ ഇന്റർഫേസ് ഉണ്ട്, ഒരേ ചോദ്യങ്ങൾ ചോദിക്കുന്നു എന്നതാണ് ശ്രദ്ധേയം. കമ്പനി ലോഗോ എന്ന വ്യത്യാസം മാത്രം.

ഇത്തരം വ്യാജ സന്ദേശങ്ങൾ ഈ കമ്പനികളിലേക്ക് ചൂണ്ടുന്നത് ഇതാദ്യമല്ല.

അടുത്ത തവണ നിങ്ങൾ അത്തരമൊരു ഓഫർ കാണുമ്പോൾ, ക്ലിങ്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് ലിങ്ക് ശ്രദ്ധാപൂർവ്വം പരിശോധിക്കുക. പേര് സമാനമായിരിക്കാം, പക്ഷേ സൈറ്റിന്റെ പേരുകൾ കൃത്യമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ഒരു കെണിയിലാകും. രണ്ട് കമ്പനികളുടെയും ഔദ്യോഗിക സൈറ്റ് ലിങ്കുകൾ ചുവടെയുണ്ട്.

https://www.costco.com

https://www.lowes.com