ബാഴ്‌സ ലിവർപൂളിന് ബയേൺ കപ്പടിച്ചാലും ബോണസ് നൽകേണ്ടതില്ല

Aug 20, 2020   Fake News   Switch to English

ബാഴ്‌സ ലിവർപൂളിന് ബയേൺ കപ്പടിച്ചാലും ബോണസ് നൽകേണ്ടതില്ല

കോട്ടിൻ‌ഞൊ ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് കപ്പ് നേടിയാൽ ബാഴ്‌സ ലിവർപൂളിന് 5 മില്യൺ യൂറോ അധിക തുക നൽകേണ്ടിവരുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

ഇത് ഒരു കെട്ടുകഥ  മാത്രമാണ്.

ബയേൺ മ്യൂണിക്ക് ബാഴ്‌സലോണയെ 8 ന് 2 ഗോളുകൾക്ക് ക്വാർട്ടറിൽ  പരാജയപ്പെടുത്തിയതിന് ശേഷമാണ് ഈ ബോണസ് തുകയെ പറ്റിയുള്ള വാർത്തകൾ പുറത്തു വന്നത്. ലിവർപൂൾ എഫ്‌സി 2018 ജനുവരിയിൽ ആണ് ഈ ബ്രസീലിയൻ കളിക്കാരനെ ബാർസലോണയ്ക്ക് 142 മില്യൺ യൂറോക്ക്‌ കൈമാറിയത്. അതോടെ ആ സമയത്തെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ഫുട്ബാൾ താരമായി മാറിയിരുന്നു കോട്ടിൻ‌ഞൊ.

പക്ഷേ, കൊട്ടിൻ‌ഹോയ്ക്ക് ബാഴ്സയിൽ നിലയുറയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് കോട്ടിൻ‌ഞൊയെ ബയേൺ മ്യൂണിക്കിന് താത്‌കാലികമായി കളിക്കാൻ കൈ മാറുകയായിരുന്നു. തന്റെ ഒറിജിനൽ ടീമിനെതിരെയുള്ള 8 ഗോളുകളിൽ അവസാനത്തെ 2 ഗോൾ കോട്ടിൻ‌ഞൊയുടെ ബൂട്ടിൽ നിന്നാണ് വന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ലിവർപൂളിന് ബാഴ്സ നൽകുന്ന ഇനി ഉള്ള പണം കോട്ടിൻ‌ഞൊ ബാഴ്സക്ക് വേണ്ടി കൈവരിക്കാനിടയുള്ള ചില നാഴികക്കല്ലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഇവ പൂർത്തിയാകുന്നതിന് കോട്ടിൻ‌ഹോ ബാഴ്‌സലോണ റ്റീമിൽ തന്നെ കളിക്കേണ്ടതുണ്ട്.

 

ബാഴ്‌സലോണ ബോണസിനെ പറ്റിയുള്ള ഈ വാർത്ത നിരസിക്കുകയും , കൂടാതെ എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം കളിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗ് കപ്പ് നേടിയാൽ മാത്രമേ തുക ലിവർപൂളിന് നൽകേണ്ടതുള്ളൂ എന്നും സ്ഥിരീകരിച്ചു.(link)