"നിങ്ങൾ ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല"- പോപ്പ് ഫ്രാൻസിസ്?

Jan 08, 2019   Fake News   Switch to English

"നിങ്ങൾ ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല"- പോപ്പ് ഫ്രാൻസിസ്?

മുകളിൽ കാണുന്ന ചിത്രവും അതിൽ പറയുന്ന വാക്യങ്ങളും പോപ്പ് ഫ്രാൻസിസിൻ്റെ പേരിൽ 2014 മുതൽ പ്രചരിക്കുന്നുണ്ട്. വളരെ നല്ല ഒരു പുരോഗമന ചിന്താഗതി. അദ്ദേഹത്തിൻ്റെ എങ്ങും സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിന് യോജിക്കുന്ന ഒന്ന്. എങ്കിലും ഒരു മാർപാപ്പ നിങ്ങൾ പള്ളിയിൽ പോകണ്ട കാര്യമില്ല എന്ന് പറയുന്നത് ചില സംശയങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെ ആണ് ഞങ്ങൾ ഇതിൻ്റെ ഉത്ഭവം തേടി പോയത്.

ഇത് വ്യാജമാണ്. പോപ്പ് ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞിട്ടില്ല.

വാർത്തയുടെ തുടക്കം എവിടുന്നാണെന്ന് അറിയില്ല. എന്നാലും ഇത് അദ്ദേഹത്തിൻ്റെ താഴെ പറയുന്ന വാക്കുകളുടെ ഒരു തെറ്റായ വ്യാഖ്യാനം ആണെന്ന് വേണം കരുതാൻ.

 

"നിങ്ങൾ എന്നോട് ചോദിക്കുന്നത് വിശ്വാസികളുടെ ദൈവം ദൈവത്തിൽ വിശ്വസിക്കാത്തവർക്കും വിശ്വാസം പിന്തുടരാത്തവർക്കും മാപ്പ് കൊടുക്കുമോ എന്നാണ്. ഞാൻ പറയുന്നു, അടിസ്ഥാനപരമായി ഉള്ള കാര്യം, ഒരാൾ ആത്മാർത്ഥമായ മനസ്സോടെ ദൈവത്തെ വിളിച്ചാൽ, ദൈവത്തിൻ്റെ ക്ഷമയ്ക്ക് അതിരുകളില്ല എന്നതാണ്. നാസ്ഥികരുടെ പ്രധാന ഉത്കണ് ആകേണ്ട കാര്യം അവരുടെ മനസ്സാക്ഷിയെ അനുസരിക്കുക എന്നുള്ളതാണ്.

തിന്മ, അത് വിശ്വാസമില്ലാത്തവരിലും മനസ്സാക്ഷിയെ വഞ്ചിക്കുമ്പോൾ ഉണ്ടാകുന്നു"

 

വാക്കുകളിൽ അദ്ദേഹം അർഥമാക്കിയത് "ഒരു നല്ല മനുഷ്യൻ ആകാൻ, ദൈവ വിശ്വാസം വേണമെന്നില്ല എന്നതാണ്. മനസ്സാക്ഷിയെ വഞ്ചിക്കുന്നത് തന്നെ ആണ് ഒരാളുടെ തിന്മ"

source