സത്യമാണോ? വാൽവുള്ള N95 മാസ്കുകൾ സുരക്ഷിതമല്ല

Jul 22, 2020   Myth Vs Truth   Switch to English

സത്യമാണോ? വാൽവുള്ള N95 മാസ്കുകൾ സുരക്ഷിതമല്ല

COVID വൈറസ് ഭീഷണി കാരണം മാസ്കുകൾ നിർബന്ധമാക്കിയ അന്ന് മുതൽ, N95 മാസ്കുകൾ ഇതിൽ ഏറ്റവും മികച്ചതായി  നമ്മൾ കേട്ടിരുന്നത്. ഇത് വായുവിലുള്ള 95% സൂക്ഷ്മകണങ്ങളെയും തടഞ്ഞു നിങ്ങളെ സംരക്ഷിക്കുന്നു. എന്നാൽ, ചിലതരം N95 മാസ്കുകൾ സുരക്ഷിതമല്ലെന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും നിർമ്മാണ കമ്പനിയ്ക്കും ഭരണകൂടങ്ങൾക്കും എതിരെ ധാരാളം ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് വാർത്തയുടെ പിന്നിലെ സത്യം.

മാസ്കിലെ വാൽവുകളുടെ പ്രവർത്തനം എന്താണ്?

വാൽവുകൾ ഉപജിക്കുന്ന വ്യക്തിക്ക് എളുപ്പത്തിൽ ശ്വാസം പുറത്തേക്ക് വിടാൻ അനുവദിക്കുന്ന വൺ വേ എയർ പാസേജ് ആണ്. ഇത് മാസ്ക് വെക്കുമ്പോൾ അകത്തു അനുഭവപ്പെടുന്ന ചൂടും ഈർപ്പവും കുറച്ച് ഉപയോഗം കുറച്ചു കൂടി എളുപ്പം ആക്കുന്നു. ഈ മാസ്കുകൾ ധരിക്കുന്നയാൾക്ക് അതേ പരിരക്ഷ നൽകുകയും നിങ്ങൾ ശ്വസിക്കുന്നതിനുമുമ്പ് വായു ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു.

പിന്നെ, എന്തുകൊണ്ട് ഇത് സുരക്ഷിതമല്ല?

പുറത്തേക്കു തള്ളുന്ന വായുവിൽ ഈ ശുദ്ധീകരണം നടക്കുന്നില്ല എന്നതാണ് ഈ വാൽവിന്റെ പ്രശ്നം. ഇതിനർത്ഥം ധരിക്കുന്നയാൾ ഇതിനകം രോഗബാധിതനാണെങ്കിൽ, അയാൾ പുറത്തേക്കു വിടുന്ന വായുവിൽ അണുക്കളോ വൈറസോ അടങ്ങിയിരിക്കാം. ഇപ്പോഴത്തെ നമ്മുടെ അവസ്ഥയിൽ മാസ്‌കിന്റെ ഉദ്ദേശം സ്വയം രോഗബാധിതരാകുന്നതിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, മറ്റുള്ളവരിലേക്ക് ഇത് നമ്മൾ പകർത്തുന്നില്ല എന്ന് ഉറപ്പാക്കുകയും കൂടിയാണ്.

നിങ്ങൾ ഇതുവരെ വാൽവ് ഉള്ള  N95 മാസ്ക് ഉപയോഗിച്ചിരുന്നതെങ്കിൽ, പേടിക്കണ്ട ആവശ്യമില്ല. നിങ്ങൾ സുരക്ഷിതരാണ്. നിങ്ങൾ നിങ്ങളെ പറ്റി കരുതുന്നത് പോലെ, മറ്റുള്ളവരെ പറ്റിയും ഈ സാഹചര്യത്തിൽ കരുതിയെ പറ്റൂ. ഇനി മുതൽ വാൽവ് ഇല്ലാത്ത മാസ്കുകൾ ഉപയോഗിച്ച് തുടങ്ങാം.