സത്യമാണോ?: ശ്രി എ കെ ആൻ്റണി 28കോടി സർക്കാർ പണം ചിലവാക്കി ഭാര്യയുടെ പെയിന്റിംഗ് മേടിച്ചു

Apr 23, 2019   Fake News   Switch to English

സത്യമാണോ?: ശ്രി എ കെ ആൻ്റണി 28കോടി സർക്കാർ പണം ചിലവാക്കി ഭാര്യയുടെ പെയിന്റിംഗ് മേടിച്ചു

വാട്ട്സാപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് പറയുന്നത് ഇങ്ങനെ "പ്രധിരോധ മന്ത്രി ശ്രി. എ കെ ആൻ്റണി തന്റെ സ്വാധീനം ചെലുത്തി Airport Authority of India(AAI)യെ കൊണ്ട് 28 കോടി രൂപയ്ക്ക് ഭാര്യ എലിസബത്ത് ആൻ്റണി വരച്ച 4 ചിത്രങ്ങൾ മേടിപ്പിച്ചു."
2012 മുതൽ ഇതേ രീതിയിൽ ഉള്ള പല പോസ്റ്റുകൾ ആൾക്കാർക്കു ഇടയിൽ എത്തിയിട്ടുണ്ട്.

എന്താണ് സത്യം?

ഈ ആരോപണം വ്യാജം ആണ്. അയി ശ്രിമതി എലിസബത്ത് ആന്റണി വരച്ച ചിത്രം മേടിച്ചു എന്നത് സത്യമാണ്. പക്ഷേ അതിന്റെ തുക 2.5 ലക്ഷം ആണ്. 28 കോശി കോടി അല്ല. സംഭവം നടക്കുന്നത് 2012-ൽ ആണ്. 

Mrs എലിസബത്ത് ആന്റണിയുടെ തന്നെ ഒരു ഫേസ്ബുക് പോസ്റ്റ് ഇതിനു തെളിവ് ആയി ഉണ്ട്. അവരുടെ ഒരു അനുയായി വിവരാവകാശ നിയമ പ്രകാരം നൽകിയ ഒരു ചോദ്യത്തിന് AAI-യുടെ മറുപടി ആണ് താഴെ. അതു പ്രകാരം അയി 2 ചിത്രങ്ങൾ ആണ് മേടിച്ചത്. ഓരോന്നിന്റെയും വിലെ 1.25 ലക്ഷം. പണമിടപാടിൻറെ വിശദവിവരങ്ങൾ അടക്കം ആണ് പോസ്റ്റ്.