ക്യാമറാ ഫ്ലാഷിലൂടെ വൈദ്യുതി സഞ്ചരിക്കുമോ?

Jan 01, 2013   Fake News   Switch to English

ക്യാമറാ ഫ്ലാഷിലൂടെ വൈദ്യുതി സഞ്ചരിക്കുമോ?

മുംബൈയിൽ എവിടെയോ നടന്ന സംഭവ കഥ എന്ന് അവകാശപ്പെടുന്ന ഒരു കഥ ഇപ്പൊ ഗ്രൂപുകളിൽ പ്രചരിക്കുന്നുണ്ട്.  തൻ്റെ ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് വഴി ഹൈ വോൾട്ടജ് ഇലക്ട്രിക്ക് ലൈനിൽ നിന്ന് ഷോക്ക് അടിച്ച ഒരു കുട്ടിയുടേതാണ് കഥ. റെയിൽവേ സ്റ്റേഷനിൽ ഒരു ഗ്രൂപ് ഫോട്ടോ എടുക്കാൻ ഉള്ള ശ്രമത്തിൻ്റെ ഇടയിൽ ആണത്രേ സംഭവം.

എന്താണ് സത്യം?

വൈദ്യുതിക്ക് ക്യാമറാ ഫ്ലാഷിലൂടെ സഞ്ചരിക്കാൻ കഴിയുമോ? കഥ വെറും കെട്ടുകഥ ആണ്. വൈദ്യുതിക്ക് ക്യാമറാ ഫ്ലാഷിലൂടെ സഞ്ചരിക്കാൻ കഴിയില്ല. കഥയ്ക്ക് അവകാശപ്പെടുന്നത് തെളിയിക്കാൻ ആധികാരികമായി ഒരു തെളിവും തരാൻ കഴിയുന്നില്ല. വൈദ്യുതിക്ക് സഞ്ചരിക്കാൻ വൈദ്യുത വാഹക ശേഷി ഉള്ള ഒരു വസ്തു വേണം. അതിനു വെറും വായുവും വെളിച്ചവും മതിയാകില്ല. മതിയായിരുന്നെങ്കിൽ സൂര്യ വെളിച്ചത്തിൽ നിൽക്കുന്ന നമുക്ക് എവിടെ നിന്നെങ്കിലും ഒക്കെ വൈദ്യുതാഖാതം ഏൽക്കേണ്ടി വന്നേനെ. വെളിച്ചം എന്നത്  'ഫോട്ടോൺ' എന്ന സൂക്ഷ്മകണങ്ങൾ  ആണ്. ഈ 'ഫോട്ടോൺ' വൈദ്യുതവാഹക ശേഷി ഉള്ള വസ്തു അല്ല.

തന്നെയുമല്ല, ക്യാമറാ ഫ്‌ളാഷ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ സാധാരണ ലൈറ്റ് ബുൾബുമായി വ്യത്യാസം ഉള്ളത് അല്ല. ഈ കഥ സത്യമായിരുന്നെങ്കിൽ വീട്ടിനുള്ളിൽ ആയിരിക്കുമ്പോളും നമുക്ക് ഷോക്ക് ഏൽക്കാൻ സാധ്യത ഏറെ ആണ്. ഇനി എങ്ങാനും വെളിച്ചത്തിലൂടെ വൈദ്യുതി കടക്കാൻ പറ്റും എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ അത് ശാസ്ത്ര വിദ്യയ്ക്ക് ഒരു വലിയ വഴിത്തിരിവായിരിക്കും. വൈദ്യുത കമ്പികൾ ഇല്ലാതെ വീടുകളിൽ വൈദ്യുതി എത്തിക്കാൻ ഉള്ള ഒരു മാർഗം ആയിരിക്കും അത്. സാദ്ധ്യതകൾ അനവധി ആയിരുന്നേനെ.

കഥ വെറും കഥ മാത്രം. എന്നിരുന്നാലും ഹൈ വോൾട്ടജ് ഇലക്ട്രിക്ക് ലൈനുകളുടെയോ യന്ത്രങ്ങളുടെയോ അടുത്ത് പോകുമ്പോ സൂക്ഷിക്കുക തന്നെ വേണം. എന്തായാലും ക്യാമറാ ഫ്ളാഷിനെ ഭയക്കേണ്ടതില്ല.